
തൃശൂര്‍: തൃശൂര്‍ കൂനംമൂച്ചിയില്‍ എംഡിഎംഎയുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. പതിനേഴര ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. ചൂണ്ടല്‍ സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ കരുവാഞ്ച ആലക്കോട് സ്വദേശി പ്രിയ (30) എന്നിവരാണ് അറസ്റ്റിലായത്.
സ്‌കൂട്ടറില്‍ പോകുമ്പോഴാണ് കുന്നംകുളം പൊലീസ് ഇവരെ പിടികൂടിയത്. ലഹരി വില്‍പന ശ്യംഖലയിലെ കണ്ണികളാണ് ഇവരെന്നും ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിലായ സുരഭി ഫിറ്റ്‌നസ് ട്രെയിനറും പ്രിയ ഫാഷന്‍ ഡിസൈനറും ആണെന് പൊലീസ് വ്യക്തമാക്കി. കുന്നംകുളം എസിപി ടിഎസ് സിനോജും ഇന്‍സ്‌പെക്ടര്‍ ഷാജഹാനും അടങ്ങിയ സംഘമാണ് യുവതികളെ പിടികൂടിയത്.
Post Your Comments