ഒല്ലൂർ: കാപ്പ നിയമപ്രകാരം ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ രണ്ട് ഗുണ്ടകൾ അറസ്റ്റിൽ. ഒരാളെ നാടുകടത്തുകയും മറ്റൊരാളെ ജയിലടക്കുകയുമാണ് ചെയ്തത്. ഒല്ലൂർ എസ്.എച്ച്.ഒ ബെന്നി ജേക്കബിന്റെ നിർദേശപ്രകാരമാണ് നടപടി.
Read Also : സമ്പൂർണ മാലിന്യനിർമ്മാർജനത്തിന് നിയമനടപടികൾ ശക്തമാക്കണം: മന്ത്രി എം ബി രാജേഷ്
അഞ്ചേരിയിലെ ഗുണ്ട നേതാവ് തീക്കാറ്റ് സാജന്റെ സംഘത്തിൽപ്പെട്ട അഞ്ചേരി സ്വദേശി കോയമ്പത്തൂർക്കാരൻ വീട്ടിൽ അടിമ രമേഷ് എന്ന രമേഷിനെ (24) ഒരു വർഷത്തേക്കാണ് നാടുകടത്തിയത്. വധശ്രമമുൾപ്പെടെ ഏഴ് കേസുകളിൽ പ്രതിയാണ് രമേഷ്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയും കടവി രജിത്തിന്റെ സംഘത്തിലെ നേതാവുമായ നടത്തറ കുരിശുപറമ്പിൽ സാംസനെയാണ് (33) കരുതൽ തടങ്കൽ പ്രകാരം ജയിലിലടച്ചത്.
Post Your Comments