കോഴിക്കോട്: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരെ എല്‍ജെഡി നേതാവ് സലിം മടവൂര്‍ രംഗത്ത്. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഏതോ ബുദ്ധിജീവികളുടെ തലയില്‍ നിന്നുദിച്ച തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു.
Read Also; സുധി അവസാനമായി കയ്യടി നേടിയത് നടൻ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ച്
‘ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ കളിച്ചു വളരട്ടെ. കളിച്ചു വളരേണ്ട പ്രായത്തില്‍ പിടിച്ചു കൂട്ടിലിട്ട് അനങ്ങാന്‍ വിടാതെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് വിപരീത ഫലങ്ങളേ ഉണ്ടാക്കൂ എന്ന് ഈ ബുദ്ധിജീവികള്‍ അറിയുന്നുണ്ടോ? യൂറോപ്യന്‍ രാജ്യങ്ങള്‍ ആഴ്ചയില്‍ 4 ദിവസം പ്രവൃത്തി ദിനങ്ങള്‍ എന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. നാം അത് ആറാക്കുന്നതിനെക്കുറിച്ചും.. എങ്കില്‍ പിന്നെ പാഠപുസ്തകങ്ങളും കുറക്കേണ്ട . വലിയൊരു പെട്ടി തന്നെ കൊടുത്തയക്കാം. കുട്ടികള്‍ക്ക് പഠനത്തോട് വിരക്തിയുണ്ടാക്കിയിട്ട് ഏഴ് ദിവസങ്ങളും പ്രവൃത്തി ദിനങ്ങളാക്കിയിട്ട് എന്ത് കാര്യം? അദ്ദേഹം ചോദിക്കുന്നു.
‘വിദൂരങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ മിക്കവരും ശനിയാഴ്ച അവധിയായിരിക്കും. കഴിഞ്ഞ വര്‍ഷം പ്രവൃത്തി ദിനങ്ങളാക്കിയ ശനിയാഴ്ചകള്‍ പരിശോധിച്ചാല്‍ അധ്യാപകരില്‍ വലിയൊരു വിഭാഗവും കുറേയേറെ കുട്ടികളും അവധിയായിരുന്നെന്ന് കാണാം. ഫലത്തില്‍ ക്ലാസ്സ് നടക്കുന്നില്ല. റെക്കോര്‍ഡ് പുസ്തകങ്ങളില്‍ പ്രവൃത്തി ദിനമായി കാണിക്കാമെന്നതിലപ്പുറം ഇതൊരു തുഗ്ലക്ക് പരിഷ്‌കാരമായി മാറും എന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഫ്രാന്‍സില്‍ 160 പ്രവൃത്തി ദിനങ്ങളും ബ്രിട്ടനില്‍ 190 പ്രവൃത്തി ദിനങ്ങളും മാത്രമുള്ളപ്പോഴാണ് നാം അവധി ദിനങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത്. ഇനി മധ്യവേനലവധി വേണ്ടെന്ന് വെക്കുന്ന ചില അല്പ ബുദ്ധികളുടെ തീരുമാനം കൂടെ വരും നാളുകളില്‍ പ്രതീക്ഷിക്കാം’, സലിം മടവൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
Post Your Comments