തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ആൾ പിടിയിൽ. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസിൽ നടന്ന സംഭവത്തില്‍, കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി.
എറണാകുളത്തുനിന്ന് യുവതി ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്തുവെച്ച് ബസില്‍ കയറിയ രാജു തുടര്‍ച്ചയായി ശല്യംചെയ്തിരുന്നതായും തിരുവനന്തപുരത്തെത്തിയപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ബസില്‍വെച്ച് യുവതി ബഹളംവെച്ചതോടെ സഹയാത്രികർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന്, സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments