ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കപേരും. ഇതിനുവേണ്ടി നിരവധികാര്യങ്ങളാണ് ഓരോരുത്തരം ചെയ്യുന്നത്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് കൂടുതല്‍പേരും ഉപയോഗിക്കുന്നത്. എന്നാല്‍ ദിനചര്യയില്‍ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ചെറുപ്പവും നിലനിര്‍ത്താം ആരോഗ്യമുള്ള ശരീരവും ഉണ്ടാകും.
ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉറക്കം. എട്ട് മണിക്കൂറിലധികം ഉറങ്ങിയാല്‍ ആരോഗ്യമുള്ള ശരീരവും സൗന്ദര്യവും നിലനിര്‍ത്താം. ഇതിനോടൊപ്പം വ്യായാമംചെയ്യുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ ചെറുപ്പം നിലനിര്‍ത്താന്‍ സാധിക്കും.
കൂടാതെ, ഫാസ്റ്റ് ഫുഡും മധുരപലഹാരങ്ങളും കൂടുതലായി കഴിക്കുന്നത് ഉപേക്ഷിക്കുക. മധുരപലഹാരങ്ങള്‍ ശരീരത്തെ കൂടുതല്‍ പഞ്ചസാരയുടെ ആസക്തി കൂട്ടുകയും പിന്നീട് വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ചെറുപ്പത്തില്‍ തന്നെ പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം രോഗങ്ങള്‍ക്ക് കാരണമാകും.
കണ്ണുകളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതാണ്. കംപ്യൂട്ടറും മൊബൈല്‍ ഫോണും കൂടുതലായി ഉപയോഗിക്കുന്നത് കണ്ണിനെ ബാധിക്കും. സ്‌ക്രീനില്‍ നിന്നുള്ള വെളിച്ചം നിങ്ങളെ ഉറക്കം ഇല്ലാതാക്കും. ഒരു മനുഷ്യന്റെ ആരോഗ്യത്തില്‍ ഏറ്റവും വിലപ്പെട്ടതാണ് ഉറക്കം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദ്രോഗം എന്നിവ നിങ്ങളെ അപകടത്തിലാക്കും. അതിനാല്‍ വ്യായാമം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കുറഞ്ഞ പ്രോട്ടീന്‍ ഭക്ഷണക്രമം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടുത്തുകയും പേശികളുടെ നഷ്ടത്തിനും മെറ്റബോളിസത്തിനും കാരണമാകും. ഈ ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍, അമിതമായ സോഡിയം, പ്രിസര്‍വേറ്റീവുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണുകളുടെയും കുടലിന്റെയും ആരോഗ്യത്തെ തടസ്സപ്പെടുത്തും.
Post Your Comments