എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11-ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. മുന്‍പ് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ ഉന്നയിച്ച് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
Read Also: മദ്രസയിൽ തീപിടിത്തം: അഗ്നിശമന സേനാംഗത്തിന് പരിക്ക്
തിങ്കളാഴ്ച ഹാജരാകാനുള്ള സന്നദ്ധത ശിവകുമാര്‍ അറിയിച്ചതായാണ് വിവരം. അതിനാലാണ് കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാതെ നാലം തവണയും ഇഡി നോട്ടീസ് നല്‍കിയിട്ടുള്ളത്.
മന്ത്രിയായിരുന്ന കാലത്തെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബിനാമി ഇടപാടുകള്‍, ആശുപത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം. ശിവകുമാറിന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് വിജിലന്‍സും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.
Post Your Comments