കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ബ്രിക്സ് വിദേശകാര്യ മന്ത്രിതല യോഗത്തിന്റെ ഭാഗമായാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജയശങ്കര്‍ ദക്ഷിണാഫ്രിക്കയിലെത്തിയത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.
കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ആശംസകള്‍ ജയശങ്കര്‍ റമഫോസയെ അറിയിച്ചു. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ ജയശങ്കര്‍ ബ്രിക്സ് സുഹൃദ് രാജ്യങ്ങളായ ഇറാന്‍, യുഎഇ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തി.
അതേസമയം കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ ജയശങ്കര്‍ ഇന്ന് തെക്കേ ആഫ്രിക്കന്‍ രാജ്യമായ നമീബിയയിലേക്ക് യാത്ര തിരിക്കും. നമീബിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയാകും ജയശങ്കര്‍.
Post Your Comments