KeralaLatest NewsNews

അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നു, വിനാശകാരിയ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത

തിരുവനന്തപുരം : ജൂണ്‍ അഞ്ചിന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. ഇതിന്റെ ഫലമായി അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

Read Also: ആകർഷകമായ വിലയിൽ നോക്കിയ സി12 പ്രോ വിപണിയിലെത്തി, സവിശേഷതകൾ ഇവയാണ്

കാലവര്‍ഷം കേരളാ തീരത്തേക്ക്. കന്യാകുമാരി തീരത്തേക്ക് നീങ്ങിയ കാലവര്‍ഷം അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.

അടുത്ത ദിവസങ്ങളില്‍ തന്നെ കാലവര്‍ഷത്തോട് അനുബന്ധിച്ച മഴ കേരളത്തില്‍ കിട്ടിതുടങ്ങും. നേരത്തെ ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തിലേക്ക് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button