പത്തനംതിട്ട: ഏഴ് വയസ്സുകാരനായ വിദ്യാർത്ഥിയെ മദ്രസയിൽ വച്ച് മർദ്ദിച്ച അധ്യാപകനെതിരെ കേസെടുത്തു പൊലീസ്. കുലശേഖരപേട്ടയിലെ മദ്രസാ അധ്യാപകൻ അയ്യൂബിനെതിരാണ് കേസ്.
കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ കീഴിച്ചുണ്ട് മുറിഞ്ഞു.
വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. പള്ളി കമ്മിറ്റിയിൽ പരാതി രക്ഷിതാക്കൾ അറിയിച്ചുവെങ്കിലും പരാതിയിൽ നടപടി ഉണ്ടായില്ല. ഇതോടെയാണ് CWCയിൽ പരാതി എത്തിയത്. തുടർന്ന് പത്തനംതിട്ട പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുക്കുകയായിരുന്നു.
Post Your Comments