
ഒഡിഷ: ഒഡിഷ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരുടെ ബന്ധുക്കൾക്ക് ഒഡിഷയിലേക്കെത്താൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി.
ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകാനാണ് റെയിൽവേ അധികൃതർ പ്രത്യേക ട്രെയിൻ അനുവദിച്ചത്.
ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം. ഹെൽപ് ലൈൻ നമ്പറുകൾ; 044 25330952, 044 25330953, 044 25354771.
അതേസമയം, ഒഡിഷയിലെ ട്രെയിൻ അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്നൽ സംവിധാനത്തിലെ അപാകതകളാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Post Your Comments