തിരുവനന്തപുരം: ആദ്യ വിവാഹം മറച്ചുവച്ച് രണ്ടാമതും മറ്റൊരു വിവാഹം കഴിച്ച് തട്ടിപ്പു നടത്തിയ എൽഡി ക്ലാർക്ക് പൊലീസ് പിടിയിൽ. കൊട്ടാരക്കര മതിര തൂറ്റിക്കൽ ശ്രീകുലം വീട്ടിൽ ശ്രീനാഥിനെ ആണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിൽ എൽഡി ക്ലാർക്കായി ജോലി ചെയ്യുന്നയാളാണ് പ്രതി.
Read Also : എല്ലുകളുടെ ബലത്തിനും പ്രമേഹം നിയന്ത്രിക്കാനും ഓട്സും എഗ്ഗും ഉപയോഗിച്ച് ആരോഗ്യ സമ്പുഷ്ടമായ ഒരു പ്രഭാത ഭക്ഷണം
2021 ഫെബ്രുവരിയിൽ ആണ് പ്രതി ആദ്യവിവാഹം കഴിച്ചത്. തുടർന്ന്, ചീരാണിക്കര സ്വദേശിനിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹത്തിൽ 70 പവൻ സ്വർണാഭരണങ്ങളും 50 സെന്റ് വസ്തുവും മാരുതി സ്വിറ്റ് കാറും ഇയാൾക്ക് ലഭിച്ചു. തുടർന്ന്, രണ്ടാമത് വിവാഹം കഴിച്ച യുവതി പ്രതിയുടെ ആദ്യ വിവാഹത്തെപ്പറ്റി അറിയുകയും വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments