സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതനാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇയാൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായത്. ആറാട്ടണ്ണൻ എന്ന വിളിപ്പേരും വന്നു. പിന്നാലെ സന്തോഷിന്റേതായി പുറത്തുവന്ന വീഡിയോകൾ എല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. സിനിമ റിവ്യുകളും ഇക്കൂട്ടത്തിൽപ്പെടും. ഇപ്പോഴിതാ സന്തോഷ് വർക്കിക്ക് എതിരെ കയ്യേറ്റം നടന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് ആയിരുന്നു സംഘര്‍ഷം. സിനിമ മുഴുവന്‍ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാണ് ആരോപണം. കൊച്ചി വനിതവിനീത തിയറ്ററിലാണ് സംഭവം നടന്നത്. സിനിമ പത്ത് മിനിറ്റ് പോലും കാണാതെ തിയറ്ററില്‍ നിന്ന് ഇറങ്ങി.
സന്തോഷ് റിവ്യൂ പറയുക ആയിരുന്നുവെന്നാണ് ആരോപണം. സന്തോഷ് വർക്കിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുക ആണ്. എന്നാൽ ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് വർക്കി രംഗത്തെത്തി. ‘ഞാൻ ഇതുവരെ മലയാള സിനിമയെ തകർക്കാൻ ശ്രമിച്ചിട്ടില്ല, മലയാള സിനിമയെ സ്നേഹിച്ചിട്ടേ ഉള്ളു, എന്നെ മർദ്ദിച്ചവരോട് ദൈവം ചോദിക്കും’ എന്നാണ് സന്തോഷ് വർക്കി ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, തങ്ങൾ ചിത്രം മുഴുവൻ കാണാതെ താങ്കൾ എങ്ങനെയാണ് അഭിപ്രായം പറയുക എന്നാണ് അണിയറ പ്രവർത്തകർ സന്തോഷ് വർക്കിയോട് ചോദിച്ചത്. താങ്കൾ കാശ് വാങ്ങിയാണോ റിവ്യു പറയുന്നതെന്ന് അണിയറ പ്രവർത്തകർ ചോദിക്കുന്നുണ്ടായിരുന്നു. അതേസമയം തനിക്ക് 50,000 രൂപ നൽകിയാൽ നല്ല റിവ്യൂ നൽകാമെന്ന് സന്തോഷ് വർക്കി പറഞ്ഞുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ആരോപിച്ചു.
Post Your Comments