ആഗോള തലത്തിൽ ഐഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മാൽവെയർ ആക്രമണം നടക്കുന്നതായി സൂചന. ആൻഡ്രോയ്ഡ് ഉപഭോക്താക്കളിൽ നിന്ന് വിഭിന്നമായി ഇത്തവണ സൈബർ ക്രിമിനലുകൾ ഐഫോൺ ഉപഭോക്താക്കളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഐഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും, ചാരപ്പണി ചെയ്യാനും സഹായിക്കുന്ന തരത്തിലുള്ള പുതിയ മാൽവെയറുകളാണ് ഐഫോണുകളുടെ ലക്ഷ്യമിട്ട് എത്തിയിരിക്കുന്നത്. പ്രമുഖ സൈബർ സുരക്ഷാ കമ്പനിയായ കാസ്പെർസ്കിയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.
ഐമെസെജുകളുടെ രൂപത്തിലാണ് ഈ മാൽവെയർ ഐഫോണിലേക്ക് കടക്കുന്നത്. ‘ഓപ്പറേഷൻ ട്രയാംഗുലേഷൻ’ എന്നാണ് വിദഗ്ധർ ഇതിന് പേര് നൽകിയിട്ടുള്ളത്. ഉപഭോക്താവിൽ നിന്ന് യാതൊരു ഇടപെടലുമില്ലാതെ തന്നെ ഇവ ഫോണിലേക്ക് കടക്കുകയും, ഫോണിന്റെ പൂർണ്ണ നിയന്ത്രണം നേടിയെടുക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ, ഉപഭോക്താവിന്റെ വിവരങ്ങൾ രഹസ്യമായി നിരീക്ഷിക്കാനും സാധിക്കുന്നതാണ്. മൈക്രോഫോണിൽ നിന്ന് റെക്കോർഡ് ചെയ്ത ഓഡിയോ, വിവിധ ആപ്പുകളിൽ നിന്നുള്ള ഫോട്ടോകൾ, ഉപകരണത്തിന്റെ ലൊക്കേഷൻ എന്നിവ വിദൂരതയിലുള്ള സെർവറുകളിലേക്ക് അയക്കാൻ കഴിയുന്നതാണ്. അതിനാൽ, ഓരോ ഐഫോൺ ഉപഭോക്താവും ഓപ്പറേഷൻ ട്രയാംഗുലേഷനെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Also Read: ഒഡിഷ ട്രെയിന്‍ ദുരന്തം, അപകടസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Post Your Comments