തിരുവനന്തപുരം: റെയില്‍പ്പാളത്തില്‍ ടയറുകളിട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമെന്ന് സംശയം. തിരുച്ചിറപ്പള്ളിയുടെയും ശ്രീരംഗം റെയില്‍വേസ്റ്റേഷനുമിടയിലുള്ള പാളത്തിലാണ് സംഭവം. കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് തിരുച്ചിറപ്പള്ളിയില്‍നിന്ന് വരുന്നതിനിടെയാണ് പാളത്തില്‍ ലോറിയുടെ രണ്ട് ടയറുള്ളത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വണ്ടിയുടെ വേഗം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ടയറിലൂടെ ട്രെയിന്‍ കയറി ഇറങ്ങിയെങ്കിലും അപകടമുണ്ടായില്ല.
Read Also: ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചു: യുവാവ് അറസ്റ്റിൽ
എന്നാല്‍, കോച്ചുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കപ്ലിങ് തകരാറായി. ഇതേത്തുടര്‍ന്ന് വണ്ടിയുടെ ഓട്ടം നിര്‍ത്തി. എന്‍ജിനില്‍ നിന്ന് കോച്ചുകളിലെ വൈദ്യുതി വിളക്കുകളും ഫാനുകളും പ്രവര്‍ത്തിക്കുന്നതിനുള്ള വൈദ്യുതിവിതരണവും നിലച്ചു. അതോടെ യാത്രക്കാര്‍ ബഹളമുണ്ടാക്കി. വണ്ടി പാളത്തില്‍ നിര്‍ത്തിയിടേണ്ടി വന്നതിനാല്‍ അതേ റൂട്ടിലോടുന്ന മറ്റു വണ്ടികളും വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു.
Post Your Comments