കൊല്ലം: കാറുമായി കൂട്ടിയിടിച്ച് പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു. കൊല്ലം ആയൂർ വഞ്ചിപ്പെട്ടിയിലാണ് സംഭവം. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസം അനുഭവപ്പെട്ടു. വിവരമറിഞ്ഞ് ഫയർ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി.
അപകടത്തിൽ കാർ യാത്രികന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വളവിൽ വെച്ചാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. വെഞ്ഞാറമൂട്ടിലേക്ക് പെട്രോളുമായി പോവുകയായിരുന്നു ടാങ്കർ ലോറിയെന്നാണ് വിവരം. പെട്രോൾ ചോർന്നോയെന്ന കാര്യം പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആൾക്കാരെ പ്രദേശത്ത് നിന്ന് പൊലീസ് മാറ്റി.
കാറിന് മുൻവശം പൂർണമായി തകർന്ന നിലയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Read Also: ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, പൂമുത്തെന്ന് ഫാന്‍സ്! മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ
Leave a Comment