സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഈ മാസം എട്ട് മുതൽ പുനരാരംഭിക്കും. ക്ഷേമ പെൻഷൻ വിതരണത്തിനായി 950 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ പെൻഷനിൽ നിന്ന് ഒരു മാസത്തെ പെൻഷൻ തുകയാണ് ഈ മാസം എട്ട് മുതൽ വിതരണം ചെയ്യുന്നത്. അതേസമയം, വിഷുവിനോട് അനുബന്ധിച്ച് കഴിഞ്ഞ ഏപ്രിലിൽ രണ്ട് മാസത്തെ പെൻഷൻ തുക ഒരുമിച്ചാണ് വിതരണം ചെയ്തത്.
ഏപ്രിൽ, മെയ്, ജൂൺ എന്നിങ്ങനെ മൂന്ന് മാസത്തെ പെൻഷനാണ് വിതരണം ചെയ്യാൻ ബാക്കിയുള്ളത്. കുടിശ്ശികയായി ബാക്കിയുള്ള മാസങ്ങളിലെ ഒരു മാസത്തെ പെൻഷൻ വിതരണമാണ് ജൂൺ 8 മുതൽ പുനരാരംഭിക്കുക. സാധാരണയായി മാസത്തിലൊരിക്കൽ വിതരണം ചെയ്തിരുന്ന ക്ഷേമ പെൻഷൻ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നീണ്ടുപോയത്. നിലവിൽ, സംസ്ഥാനത്ത് 64 ലക്ഷം പേരാണ് ക്ഷേമ പെൻഷന് അർഹരായിട്ടുള്ളത്.
Also Read: അട്ടപ്പാടിയിൽ മരത്തിൽ ഡ്രോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Post Your Comments