ComputerNewsTechnology

പ്രീമിയം റേഞ്ചിൽ കിടിലൻ ലാപ്ടോപ്പുമായി ഡെൽ വിപണിയിലെത്തി, സവിശേഷതകൾ ഇവയാണ്

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

ലാപ്ടോപ്പ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രീമിയം റേഞ്ച് ലാപ്ടോപ്പ് വിപണിയിലെത്തി. ഡെൽ G15 Ryzen 5 Hexa Core എഎംഡി ലാപ്ടോപ്പാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ലാപ്ടോപ്പുകളെ കുറിച്ചുള്ള സൂചനകൾ നേരത്തെ തന്നെ ഡെൽ പങ്കുവെച്ചിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഡെൽ G15 Ryzen 5 Hexa Core എഎംഡി മികച്ച ഓപ്ഷനാണ്. ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920 × 1080 പിക്സൽ റെസലൂഷൻ ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Ryzen 5 Hexa Core R5-6600H പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: പാലക്കാട് കല്‍പ്പാത്തിയിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സുപ്രീം കോടതി ജഡ്ജി കെ വി. വിശ്വനാഥന്‍

8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. ഈ ലാപ്ടോപ്പിന്റെ ഭാരം 2.51 കിലോഗ്രാമാണ്. പ്രീമിയം റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന ഡെൽ G15 Ryzen 5 Hexa Core എഎംഡി ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 69,990 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button