
കോട്ടയം: സിനിമാ ഷൂട്ടിംഗിനിടെ പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അമ്പത്തിയൊന്നുകാരൻ അറസ്റ്റിൽ. കങ്ങഴ സ്വദേശി റെജിയെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഷൂട്ടിംഗിനെത്തിയ പെൺകുട്ടിയെ ഇയാൾ അക്രമിക്കുകയായിരുന്നു. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന ജോലിയാണ് റെജിയ്‌ക്ക്.
കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് എത്തിയതായിരുന്നു പെൺകുട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments