അലനല്ലൂർ: തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. താളിയില്‍ ഇപ്പുവിന്റെ 50 കവുങ്ങും 10 തെങ്ങും ഹംസയുടെ 20 കവുങ്ങും 20 വാഴയും അബ്ദുല്ലക്കുട്ടിയുടെ 20 കവുങ്ങും ബുഷ്റയുടെ 15 വാഴകളും നശിപ്പിച്ചു.
ബുധനാഴ്ച പുലർച്ച പിലാച്ചുള്ളി പാടത്താണ് കാട്ടാനക്കൂട്ടമെത്തിയത്. തുടർന്ന്, വനംവകുപ്പ് ആര്.ആര്.ടിയെത്തി ഏറെ പരിശ്രമിച്ചാണ് ആനകളെ തുരത്തിയത്. സൈലന്റ് വാലി വനമേഖലയില്‍ നിന്നെത്തിയ 20ഓളം ആനകളടങ്ങുന്ന സംഘം പാണക്കാടന് റിസര്‍വ് വനത്തില്‍ തമ്പടിച്ചതായി വനംവകുപ്പ് അധികൃതര്‍ പറയുന്നു.
Read Also : ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ, 150-ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കച്ചേരിപ്പറമ്പ്, എഴുത്തുള്ളി, നെല്ലിക്കുന്ന്, പുളിച്ചിപ്പാറ, കാഞ്ഞിരംകുന്ന്, പൊതുവപ്പാടം, കുന്തിപ്പാടം, താന്നിച്ചുവട്, തേക്കിന്തിട്ട, താന്നിക്കുഴി ഭാഗങ്ങളിലാണ് ഇപ്പോള്‍ കാട്ടാനകളിറങ്ങുന്നത്. ഇവയെ തുരത്താനുള്ള ശ്രമം തുടരുന്നതായി തിരുവിഴാംകുന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. സുനില്‍കുമാര്‍ അറിയിച്ചു.
Post Your Comments