ഏപ്രിലിൽ ഇന്ത്യയിലെ 74 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തി വാട്സ്ആപ്പ്. ഏപ്രിൽ 1 മുതൽ 30 വരെ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നും ലഭിച്ച പരാതികളും, നിയമ ലംഘനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് അക്കൗണ്ടുകൾക്ക് പൂട്ടിട്ടത്. നിയമം ലംഘിച്ചു പ്രവർത്തിച്ച അക്കൗണ്ടുകൾക്കെതിരെ സ്വീകരിച്ച നടപടികളുടെയും, ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ ലഭിച്ച ഉത്തരവുകളുടെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് വാട്സ്ആപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ഏപ്രിൽ വിലക്കേർപ്പെടുത്തിയ അക്കൗണ്ടുകളിൽ 24 ലക്ഷവും ഏതെങ്കിലും പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ വാട്സ്ആപ്പ് സ്വമേധയാ എടുത്ത നടപടിയാണ്. ദുരുപയോഗത്തിനെതിരെയാണ് വാട്സ്ആപ്പ് ഇത്തരത്തിലുള്ള നടപടികൾ എടുത്തിരിക്കുന്നത്. പ്രതിമാസ റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്താക്കളിൽ നിന്ന് 4,100 നിരോധനത്തിനായുള്ള അഭ്യർത്ഥനകളാണ് വാട്സ്ആപ്പിന് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ഐടി നിയമപ്രകാരം, എല്ലാ മാസവും അക്കൗണ്ടുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വാട്സ്ആപ്പ് പുറത്തുവിടാറുണ്ട്.
Also Read: കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ചേമ്പില
Post Your Comments