KeralaLatest NewsNews

അവയവദാനം: രജിസ്റ്റർ ചെയ്യാൻ ഇനി ഫീസില്ല, ഉത്തരവ് റദ്ദ് ചെയ്ത് ആരോഗ്യവകുപ്പ്

കഴിഞ്ഞ 10 വർഷമായി രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഏകദേശം രണ്ട് കോടി രൂപയോളമാണ് പിരിച്ചെടുത്തത്

സംസ്ഥാനത്ത് അവയവദാനം ഏകോപിപ്പിക്കുന്ന കേരള ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്യാൻ ഇനി രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതില്ല. അവയവത്തിനായി രജിസ്റ്റർ ചെയ്യുന്നതിന് ഫീസ് ഏർപ്പെടുത്തി കൊണ്ടുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ 2013ലെ നിയമവിരുദ്ധ ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് പുതിയ നടപടി. ഇത്തരത്തിൽ അവയവത്തിനായി 5000 രൂപ വരെയാണ് രജിസ്ട്രേഷൻ ഫീസായി ഈടാക്കിയിരുന്നത്.

കഴിഞ്ഞ 10 വർഷമായി രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഏകദേശം രണ്ട് കോടി രൂപയോളമാണ് പിരിച്ചെടുത്തത്. 2014ലെ നിയമത്തിന് വിരുദ്ധമായതിനാൽ ഇവ റദ്ദ് ചെയ്യണമെന്ന് ദേശീയ അവയവദാന ഏജൻസി സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. അവയവ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നവർ ചെലവിനുള്ള പണം സ്വന്തമായി കണ്ടെത്തുന്ന സാഹചര്യത്തിൽ രജിസ്ട്രേഷൻ ഫീസിന്റെ ആവശ്യമില്ലെന്നും ദേശീയ അവയവദാന ഏജൻസി വ്യക്തമാക്കി. 2013 മുതൽ ഇതുവരെ 1,035 ശസ്ത്രക്രിയകളാണ് എത്തിയിട്ടുള്ളത്. ഇതിൽ 7500- ലധികം പേർ പണം നൽകി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read: കൊത്തലെൻഗോ പ​ള്ളി​യിലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോഷണം : പ്രതി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button