
കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ചു. ബാബു എന്നയാൾക്കാണ് സാലുദ്ദീൻ എന്നയാളുടെ വെട്ടേറ്റത്.
വീടില്ലാത്തവരെ പുനരധിവസിപ്പിക്കുന്ന ഉദയം ഹോമിലെ അന്തേവാസികളാണ് ഇരുവരും. അവിടെ വെച്ച് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പിന്നാലെ സാലുദ്ദീൻ ജോലി സ്ഥലത്തേക്ക് പോകാൻ ഇറങ്ങി. ബാബുവും ഇയാൾക്ക് പിന്നാലെയെത്തി. തുടർന്ന് വഴിയിൽവെച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സാലുദ്ദീൻ ജോലിയുടെ ആവശ്യത്തിനായി കൈയിൽ സൂക്ഷിച്ച കൊടുവാളെടുത്ത് ബാബുവിനെ വെട്ടുകയുമായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ഇരുവരേയും പിടിച്ചു മാറ്റി വിവരം പോലീസിൽ അറിയിച്ചു.
പിന്നീട് പോലീസെത്തി സാലുദ്ദീനെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ബാബുവിനെ ആശുപത്രിയിലേക്കു മാറ്റി. ആറു വെട്ടുകളാണ് ബാബുവിന്റെ ശരീരത്തിലെന്നാണ് വിവരം. സാലുദ്ദീനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments