ക്ഷീര മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യ. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2013-14 കാലയളവിനു ശേഷം ഇന്ത്യയുടെ പാൽ ഉൽപ്പാദനം 61 ശതമാനമാണ് ഉയർന്നത്. പാൽ ഉൽപ്പാദന രംഗത്തെ ഈ മുന്നേറ്റം രാജ്യത്തിന്റെ വികസന നേട്ടമായാണ് വിലയിരുത്തുന്നത്. 2013-14 കാലയളവിൽ ഇന്ത്യയുടെ പാൽ ഉൽപ്പാദനം 137.7 ദശലക്ഷം ടണ്ണായിരുന്നു. എന്നാൽ, 2021-22 കാലയളവ് ആയപ്പോഴേക്കും പാൽ ഉൽപ്പാദനം 221.11 ദശലക്ഷം ടണ്ണായാണ് ഉയർന്നത്.
പാൽ ഉൽപ്പാദനത്തെ വ്യവസായം എന്ന രീതിയിൽ കണക്കാക്കുമ്പോൾ, ഈ മേഖലയിൽ 80 ദശലക്ഷത്തിലേറെ ആളുകളാണ് തൊഴിൽ ചെയ്യുന്നത്. കൂടാതെ, തൊഴിൽ മേഖലയിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അതിനാൽ, സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുന്നതിൽ ക്ഷീരമേഖല പ്രത്യേക പങ്കുവഹിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്നത് ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. കഴിഞ്ഞ 9 വർഷത്തിനിടെ പാലിന്റെ ഉൽപ്പാദനത്തിലും ഉപഭോഗത്തിലും ശ്രദ്ധേയമായ വളർച്ച കൈവരിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
Also Read: ‘ദി കേരള സ്റ്റോറിയുടെ കഥ ഊതിപ്പെരുപ്പിച്ചത്’: സിനിമയെ തള്ളി രാഹുൽ ഈശ്വർ
Post Your Comments