Latest NewsNewsInternational

അമ്മായിയച്ഛനോട് പ്രണയം, ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മായിയച്ഛനെ വിവാഹം ചെയ്തു, ഇരട്ടക്കുട്ടികള്‍ക്കായി കാത്തിരിപ്പ്

തന്റെ ഭാര്യക്ക് ജനിക്കാന്‍ പോകുന്ന കുട്ടികള്‍ തനിക്ക് മക്കളുടെ സ്ഥാനം ആണ്. എന്നാൽ തന്റെ ഭാര്യക്ക് തന്റെ പിതാവില്‍ ജനിക്കുന്ന കുട്ടികള്‍ തനിക്ക് സഹോദരന്‍ ആണോ മക്കള്‍ ആണോ…? സംഭവം ഒരു കുസൃതി ചോദ്യം പോലെയാണെന്ന് തോന്നുമെങ്കിലും അത്തരമൊരു ആശയക്കുഴപ്പത്തിലാണ് ഇംഗ്ലണ്ടിലെ വെയില്‍സില്‍ നിന്നുള്ള ഡെക്ലാന്‍ ഫുള്ളര്‍.

ഡെക്ലാന്‍ ഫുള്ളറും (22) സ്റ്റെഫാനിയും (22) ദമ്പതികളായിരുന്നു. ഇരുവര്‍ക്കും രണ്ട് വയസുള്ള വില്ലോയെന്ന ഒരു പെണ്‍കുട്ടിയുമുണ്ട്. തന്‍റെ പ്രശ്നങ്ങള്‍ തുടങ്ങിയത് 2022 സെപ്തംബറില്‍ തങ്ങളുടെ കൊച്ചു കുടുംബത്തോടൊപ്പം അച്ഛന്‍ താമസിക്കാന്‍ തുടങ്ങിയതിന് ശേഷമാണെന്ന് ഡെക്ലാന്‍ പറയുന്നു.

താനില്ലാത്തപ്പോള്‍ അച്ഛനും തന്‍റെ ഭാര്യയും ചേര്‍ന്ന് ടിവിയില്‍ ദി സിംസണ്‍സ് (അമേരിക്കന്‍ കോമിക്ക് സീരിയല്‍) കാണുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അയാള്‍ പറയുന്നു. ഉച്ചഭക്ഷണത്തിന് ശേഷം അച്ഛന്‍റെ മുറിയിലേക്ക് പോകാന്‍ തൃതിപ്പെടുന്ന ഭാര്യയെ താന്‍ ഒരിക്കല്‍ പിടികൂടിയെന്നും ഡെക്ലാന്‍ വ്യക്തമാക്കി.

വിവാഹമോചിതനും 44 കാരനുമായ പിതാവ് തങ്ങളോടൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് തനിക്ക് ഭാര്യയുടെ മേല്‍ സംശയങ്ങള്‍ ആരംഭിച്ചതെന്ന് അയാള്‍ പറയുന്നു. സംശയം കടുത്തപ്പോള്‍ അച്ഛന്‍റെ മുറിക്ക് മുന്നില്‍ ഘടിപ്പിച്ചിരുന്ന വെബ്ക്യാം പരിശോധിക്കുകയായിരുന്നു. അങ്ങനെ താന്‍ വീട്ടിലില്ലാത്തപ്പോള്‍ തന്‍റെ ഭാര്യ കൂടുതല്‍ സമയവും അച്ഛന്‍റെ മുറിയില്‍ ചിലവഴിക്കുന്നതായി കണ്ടെത്തി. സംശയം സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ ഡെക്ലാന്‍ ഫുള്ളര്‍, സ്റ്റെഫാനിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. ഇതിന് ഒരാഴ്ചയ്ക്ക് ശേഷം സ്റ്റെഫാനിയും ഡാരനും തങ്ങളുടെ പ്രണയവുമായി മുന്നോട്ട് പോയി. ഇന്ന് അവര്‍ തങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്കായി കാത്തിരിക്കുകയാണ്.

എന്നാൽ, ഡെക്ലാൻ ആകെ ആശയക്കുഴപ്പത്തിലാണ്. തന്‍റെ മുന്‍ ഭാര്യയായ സ്റ്റെഫാനിക്ക് തന്‍റെ അച്ഛനില്‍ ജനിക്കാന്‍ പോകുന്ന കുട്ടികള്‍ തന്‍റെ അര്‍ദ്ധ സഹോദരങ്ങളോ അര്‍ദ്ധ സഹോദരിമാരോ ആണ്. അതേ സമയം തന്‍റെ മകള്‍ വില്ലോയ്ക്കും അവര്‍ അര്‍ദ്ധ സഹോദരങ്ങളോ അര്‍ദ്ധ സഹോദരിമാരോ ആണ്. അതേ സമയം തന്നെ വില്ലോയ്ക്ക് പുതിയ കുട്ടികളുടെ അച്ഛനും അമ്മയും ഒരേസമയം അമ്മയും മുത്തച്ഛനുമായിരിക്കും. ഈ ബന്ധങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാണെന്ന് ഡെക്ലാന്‍ പറയുന്നു. ഇന്ന് താന്‍ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെന്നും എന്നാല്‍ അവരില്ലാത്ത തന്‍റെ ജീവിതം മികച്ചതാണെന്നും ഡെക്ലാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button