Latest NewsNewsBusiness

എടിഎമ്മിൽ നിന്നും ഇനി നാണയവും പിൻവലിക്കാം, കേരളത്തിലെ ആദ്യ നാണയ എടിഎം എത്തുന്നത് ഈ ജില്ലയിൽ

ഒരു രൂപ മുതൽ 20 രൂപ വരെയുളള നാണയങ്ങളാണ് ഉപഭോക്താക്കൾക്ക് മെഷീൻ മുഖാന്തരം പിൻവലിക്കാൻ സാധിക്കുക

നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യത്തെ 12 നഗരങ്ങളിൽ കോയിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാനാണ് ആർബിഐ പദ്ധതിയിടുന്നത്. ആദ്യഘട്ടത്തിൽ 12 ജില്ലകളിലെ 19 കേന്ദ്രങ്ങളിലാണ് മെഷീനുകൾ സ്ഥാപിക്കുന്നത്. ജനങ്ങൾ ഏറ്റവും കൂടുതലുള്ള ഷോപ്പിംഗ് മാളുകൾ റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് മെഷീനുകൾ ആദ്യമെത്തുക.

ഒരു രൂപ മുതൽ 20 രൂപ വരെയുളള നാണയങ്ങളാണ് ഉപഭോക്താക്കൾക്ക് മെഷീൻ മുഖാന്തരം പിൻവലിക്കാൻ സാധിക്കുക. മെഷീനിലേക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാവുന്നതാണ്. ഇത്തരത്തിൽ എത്ര നാണയങ്ങൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും. കോയിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്നതിനായി ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി സഹകരിച്ച് ആർബിഐ പൈലറ്റ് പ്രോജക്ട് ആരംഭിച്ചിട്ടുണ്ട്.

Also Read: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാം അറസ്റ്റിൽ

കോയിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്ന നഗരങ്ങളിൽ കേരളത്തിൽ നിന്നും കോഴിക്കോട് മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അഹമ്മദാബാദ്, ബറോഡ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാൺപൂർ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, പാട്ന,പ്രയാഗ് രാജ് എന്നിവയാണ് കോയിൻ വെൻഡിംഗ് മെഷീനുകൾ എത്തുന്ന മറ്റ് നഗരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button