Latest NewsNewsBusiness

രാജ്യത്ത് മൈക്രോഫിനാൻസ് വായ്പകളുടെ മൂല്യം വർദ്ധിക്കുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഇത്തവണ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ 1.30 ലക്ഷം വായ്പകളാണ് അനുവദിച്ചിരിക്കുന്നത്

രാജ്യത്ത് മൈക്രോഫിനാൻസ് വായ്പകളുടെ മൂല്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-23 സാമ്പത്തിക വർഷം മൈക്രോഫിനാൻസ് വായ്പകളുടെ മൂല്യം 21 ശതമാനം വർദ്ധിച്ച് 3.51 ലക്ഷം കോടി രൂപയിൽ എത്തിയിട്ടുണ്ട്. മുൻ സാമ്പത്തിക വർഷം ഇത് 2.89 ലക്ഷം കോടി രൂപയായിരുന്നു. ബാങ്കുകൾ 3 ശതമാനം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ 49 ശതമാനം, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ 37 ശതമാനം, ചെറുബാങ്കുകൾ 19 ശതമാനം എന്നിങ്ങനെയാണ് വായ്പ വളർച്ച രേഖപ്പെടുത്തിയത്. അതേസമയം, എംഎഫ്ഐ 25 ശതമാനം വളർച്ച നേടിയിട്ടുണ്ട്.

ഇത്തവണ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ 1.30 ലക്ഷം വായ്പകളാണ് അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് മൊത്തം മൈക്രോഫിനാൻസ് വായ്പ അക്കൗണ്ടുകൾ കഴിഞ്ഞ വർഷത്തെ 12.39 കോടിയിൽ നിന്ന് 10 ശതമാനം വർദ്ധിച്ച് 13.63 കോടിയായിട്ടുണ്ട്. ചെറുബാങ്കുകൾ 58,431 കോടി രൂപയും, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ 29,664 കോടി രൂപയുമാണ് വായ്പ അനുവദിച്ചത്. ഇക്കാലയളവിൽ മൈക്രോഫിനാൻസ് വായ്പകളുടെ തിരിച്ചടവും മെച്ചപ്പെട്ടിട്ടുണ്ട്. 30 ദിവസത്തിനുമേൽ തിരിച്ചടവ് കുടിശ്ശികയുള്ളവയുടെ നിരക്ക് 5.27 ശതമാനത്തിൽ നിന്നും 2.6 ശതമാനമായാണ് മെച്ചപ്പെട്ടത്. കൂടാതെ, 60 ദിവസം വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ അനുപാതം 3.55 ശതമാനത്തിൽ നിന്നും 1.67 ശതമാനമായി കുറഞ്ഞു.

Also Read: കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഇന്ത്യ കൈവരിച്ചത് അപൂർവ നേട്ടങ്ങൾ: മോർഗൻ സ്റ്റാൻലി

shortlink

Related Articles

Post Your Comments

Related Articles


Back to top button