Latest NewsKeralaNews

ആലുവയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള കട തകര്‍ത്തു: പ്രതി പിടിയിൽ

എറണാകുളം: ആലുവയില്‍ റെയിൽവേ സ്റ്റേഷന് സമീപമുള്ള കട ആക്രമിച്ചു തകർത്ത കേസില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ ആലുവ സ്വദേശി ഫൈസല്‍ ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടോടെയാണ് മദ്യപിച്ചെത്തിയ ഫൈസൽ കടയ്ക്ക് നേരെ തീ കൊള്ളുത്തി എറിയുകയും അടിച്ചു തർക്കുകയും ചെയ്തത്.

ഇരുമ്പ് വടിയുമായി കുപ്പിയിൽ മണ്ണെണ്ണ കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഫൈസൽ കട തല്ലി തകർത്തത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം.

കടയിലെത്തിയ പ്രതി ഭരണികളും സാധനങ്ങളും വലിച്ചെറിയുകയും കട തകർക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കടയുടെ ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button