സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമാണ് കൂടുതൽ മഴയ്ക്ക് സാധ്യത. വരുംദിവസങ്ങളിലും മഴ തുടരുന്നതാണ്. മഴയുടെ തീവ്രതക്കനുസരിച്ച് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കാണ് യെല്ലോ അലർട്ട്.
ഇത്തവണ ജൂൺ നാലിന് തന്നെ കാലവർഷം എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലിൽ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകി. നാളെയും മറ്റന്നാളും കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പൂർണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം, ജൂൺ 6 ഓടെ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കാമെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ അറിയിച്ചു. കാലവർഷം കനക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
Also Read: വയറുവേദന കൂടി ആശുപത്രിയിലെത്തിയപ്പോൾ എട്ടര മാസം ഗർഭിണി: 16കാരി പ്രസവിച്ചു
Post Your Comments