ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാകാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ‘മോദി സര്‍ക്കാര്‍ 2014- ല്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യ ലോക സമ്പദ് വ്യവസ്ഥയില്‍ 11-ഉം 12-ഉം ഒക്കെ സ്ഥാനത്തായിരുന്നു. അവിടെ നിന്ന് ഇപ്പോള്‍ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക് ഭാരതത്തെ കൊണ്ടുവന്നത് പ്രധാനമന്ത്രിയാണ്. ഇനി ഇപ്പോള്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാന്‍ ആഗ്രഹിക്കുന്നു. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, ഭാവിയില്‍ ഇന്ത്യ ഒരു വികസിത രാജ്യമാകും’, രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
Read Also: റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഇന്ത്യ അഭൂതപൂര്‍വമായ പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ടെന്നും ഇന്ന് നമ്മള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ഒന്‍പത് വര്‍ഷത്തെ ചിട്ടയായ പ്രവര്‍ത്തനവും നിശ്ചയദാര്‍ഢ്യവുമാണ് ഈ വളര്‍ച്ച സാധ്യമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments