Latest NewsNewsBusiness

ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

ഇക്വിറ്റി ഓഹരി വിൽപ്പനയിലൂടെ 3 ബില്യൺ ഡോളർ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്

ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാനൊരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തോടെ ഓഹരി വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. റിപ്പോർട്ടുകൾ പ്രകാരം, ഇക്വിറ്റി ഓഹരി വിൽപ്പനയിലൂടെ 3 ബില്യൺ ഡോളർ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഈ ഓഹരികൾ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്ക് കൈമാറുന്നതാണ്.

അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയായ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് എന്നിവയുടെ ഓഹരി വിൽപ്പനയിലൂടെ 2.5 ബില്യൺ ഡോളറിലധികം സമാഹരിക്കാൻ ഇതിനോടകം അംഗീകാരം നേടിയിട്ടുണ്ട്. എന്നാൽ, ഇതിനായി ഓഹരി ഉടമകളുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ടെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ധനസമാഹരണത്തിന് അനുമതി നൽകുന്നതിനായി അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ബോർഡ് ജൂൺ ആദ്യ വാരത്തിലോ, രണ്ടാം വാരത്തിലോ യോഗം ചേരുന്നതാണ്. അദാനി ഗ്രൂപ്പ് ഓഹരികൾ വാങ്ങുന്നതിനായി യൂറോപ്പിലെയും, മിഡിൽ ഈസ്റ്റിലെയും നിക്ഷേപകർ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

Also Read: കാര്‍ട്ടൂണ്‍മാന്‍ ബാദുഷ അനുസ്മരണം: ജൂണ്‍ രണ്ടിന് നൊച്ചിമ സേവന ലൈബ്രറിയില്‍ കാര്‍ട്ടൂണ്‍മാന്‍ ബാദുഷ കോര്‍ണറും

shortlink

Related Articles

Post Your Comments

Related Articles


Back to top button