
ഗുരുഗ്രാം: അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്ത യുവാവിനായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്യുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. വാഹനത്തിന്റെ നമ്പര്‍ വച്ച് ഉടമയ്ക്ക് ഇതിനോടകം 6500 പിഴ ഇട്ടെങ്കിലും പൊലീസിനും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിനും ഇനിയും യുവാവിനെ കണ്ടെത്താനായിട്ടില്ല.
നിയമ ലംഘനത്തിന് ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുതലാണ് വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
Post Your Comments