
തൃശ്ശൂർ കുന്നംകുളത്ത് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കാണിപ്പയ്യൂർ പോർക്കളേങ്ങാട് സ്വദേശി ജംഷിയെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും തുടർന്ന്, പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ കൗൺസിലിങ്ങിന് വിധേയയാക്കി. തുടർന്ന്, പെൺകുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞുതൊടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതോടെ ലൈംഗികാതിക്രമ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചതിലുള്ള വൈരാഗ്യത്തിൽ പ്രതി പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Read Also : വീട്ടിൽ ഗണപതി വിഗ്രഹം വെക്കുന്നവർ അറിയാൻ
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ ഷിജു, സന്തോഷ്, സിവിൽ പോലീസ് ഓഫീസർ വിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Post Your Comments