Latest NewsNewsIndia

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്ത 20കാരന് ശിക്ഷ വിധിച്ച് പോക്‌സോ കോടതി

കാശി: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ ശിക്ഷ വിധിച്ച് ഉത്തരകാശിയിലെ പ്രത്യേക പോക്‌സോ കോടതി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ സ്‌കൂളിന് പുറത്ത് ശല്യപ്പെടുത്തുകയും പിന്‍തുടരുകയും ചെയ്ത കേസിലാണ് കോടതി 20കാരന് മൂന്ന് മാസം തടവും 5000 രൂപ പിഴയും വിധിച്ചത്. ഉത്തരകാശിയിലെ പോക്‌സോ കോടതി ജഡ്ജി ഗുരുഭക്ഷാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്.

Read Also: എസ്.ഐയെ ക​മ്പി വ​ടി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : മൂന്നാം പ്രതി അറസ്റ്റിൽ

ബീഹാറിലെ ബേട്ടിയ സ്വദേശിയായ ഷോയ്ബ് അന്‍സാരി സ്‌കൂളിന് സമീപം വഴിയോരക്കച്ചവടം നടത്തി വരികയാണ്. ഇയാള്‍ നാളുകളായി പെണ്‍കുട്ടികള്‍ക്ക് ശല്യമായിരുന്നുവെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടിംഗ് ഓഫീസര്‍ പൂനം സിംഗ് പറഞ്ഞു. ഷോയ്ബ് ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ 2021 ഓഗസ്റ്റ് ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്ക് രണ്ട് മാസവും 20 ദിവസവും ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ചത്.

അന്ന് ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ വൈകുന്നേരത്തെ ട്യൂഷന് പോകുമ്പോള്‍ ഷോയ്ബ് തങ്ങളെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് കോടതിയെ അറിയിച്ചു. മിഠായി നല്‍കാമെന്ന് പറഞ്ഞ് സ്ഥിരം ശല്യപ്പെടുത്തുകയായിരുന്നു. പേരുകള്‍ ചോദിക്കുകയും പറയാതിരുന്നപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കുട്ടികള്‍ പറഞ്ഞു.
ഒരു പെണ്‍കുട്ടിയുടെ പിതാവ് ഷോയ്ബിന്റെ ശല്യം കാരണം തന്റെ മകള്‍ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നും അതിനാല്‍ ട്യൂഷന്‍ ക്ലാസുകളില്‍ പോകുന്നത് നിര്‍ത്തിയെന്നും പറഞ്ഞു. കേസിലെ വാദങ്ങള്‍ കേട്ട കോടതി പെണ്‍കുട്ടികള്‍ വീടിന് പുറത്ത് ഇത്തരം കാര്യം നേരിടേണ്ടി വരുന്നുവെന്നും അത് രൂക്ഷമാകും വരെ അവര്‍ പുറത്ത് പറയാത്ത സാഹചര്യമുണ്ടാകുന്നുവെന്നും നിരീക്ഷിച്ചു.

shortlink

Post Your Comments


Back to top button