ചെന്നൈ: ശക്തമായ കാറ്റില്‍ തമിഴ്നാട് സര്‍ക്കാര്‍ ബസിന്റെ മേല്‍ക്കൂരയിലെ മെറ്റല്‍ ഷീറ്റ് പൊട്ടിവീണത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. സംഭവം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പഴവേര്‍കാട് നിന്ന് ശെങ്കുന്ദ്രത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
Read Also: മൂന്നാറിലെ അനധികൃത കുതിരസവാരികള്‍ക്കെതിരെ നടപടിയുമായി പൊലീസ്: നോട്ടീസ് നല്‍കി
കടുത്ത വേനലിനിടയില്‍ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും പെട്ടെന്ന് അതി ശക്തമായ കാറ്റ് വീശിയിരുന്നു. ഇതിനിടെ ബസിലെ യാത്രക്കാര്‍ ഉച്ചത്തിലുള്ള മുഴക്കം കേട്ടു. ശബ്ദം കേട്ട് ഞെട്ടിയ യാത്രക്കാര്‍ ബസിന്റെ മേല്‍ക്കൂരയിലെ മെറ്റല്‍ ഷീറ്റ് അടര്‍ന്നു തൂങ്ങി കിടക്കുന്നതായി കണ്ടെത്തി. അപകടം ഉണ്ടായ ഉടന്‍ ബസ് റോഡരികില്‍ നിര്‍ത്തി.
ബസില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരാണ് ബസിന്റെ ഇടതുവശത്ത് മെറ്റല്‍ ഷീറ്റ് തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഇതിന് പിന്നാലെ പൊതുഗതാഗത ബസുകളില്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അറ്റകുറ്റപ്പണികളെ കുറിച്ച് ഈ സംഭവം ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
Leave a Comment