തെന്നിന്ത്യൻ സൂപ്പർതാരം തൃഷ കൃഷ്ണയെ കുറിച്ച് വിവാദപരാമർശവുമായി മാധ്യമപ്രവർത്തകൻ ബയിൽവൻ രംഗനാഥൻ. നടി മദ്യപിക്കുന്ന വ്യക്തിയാണെന്ന് ഇയാൾ പറയുന്നു. ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച് റോഡിൽ കിടന്നാൽ പ്രശ്നമല്ലെന്നും, ചെന്നെെയിലെ വീട്ടിൽ വെള്ളമടിച്ച് ആടിപാടുകയായിരുന്നു തൃഷയെന്ന് തുടക്ക കാലത്ത് താൻ കേട്ടിട്ടുണ്ടെന്നും ഇയാൾ ആരോപിക്കുന്നു. മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വെച്ചു, പൊലീസ് വന്നാണ് തൃഷയെ വീട്ടിലാക്കിയത്, പിറ്റേ ദിവസം ഇത് വാർത്ത വന്നെന്നും ബയിൽവൻ രംഗനാഥൻ പറഞ്ഞു.
പൊതുവെ സിനിമാ താരങ്ങളെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ബയിൽവൻ രംഗനാഥൻ. വിജയ്, സൂര്യ, നയൻതാര തുടങ്ങിയവരെക്കുറിച്ചെല്ലാം വിവാദ പരാമർശങ്ങൾ ബയിൽവൻ രംഗനാഥൻ നടത്താറുണ്ട്. ഇവ വിവാദമാവാറുമുണ്ട്. നടൻ വിജയ്നെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. വിജയ് കഴിഞ്ഞ ഏഴ് വർഷത്തോളമായി വിഗ് വെക്കുന്ന വ്യക്തിയാണെന്നാണ് ബയിൽവൻ രംഗനാഥൻ പറഞ്ഞത്.
പൊതുവെ വിവാദങ്ങളോടും ഗോസിപ്പുകളോടും തൃഷ പ്രതികരിക്കാറില്ല. അടുത്തിടെ തൃഷയെക്കുറിച്ച് മറ്റൊരു വാദവുമായി എഎൽ സൂര്യ എന്ന വ്യക്തിയും എത്തിയിരുന്നു. തൃഷ തന്റെ ഭാര്യയാണെന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഇത് വലിയ ചർച്ചാ വിഷയമായി. വിജയ്ക്കൊപ്പം തൃഷ അഭിനയിക്കുന്നതിനോട് എതിർപ്പാണെന്നും തൃഷ സിനിമ ഉപേക്ഷിച്ച് മടങ്ങി വരണമെന്നും ഇയാൾ പറഞ്ഞു. ഇതിനൊന്നും മറുപടി നൽകാൻ തൃഷ താൽപ്പര്യം കാണിച്ചിട്ടില്ല. വിവാദങ്ങളും ഗോസിപ്പുകളും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നാണ് തൃഷ പറയുന്നത്.
Post Your Comments