KeralaLatest NewsNews

ദേശീയ സ്കൂൾ ഗെയിംസ്: വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക ബോഗികളിൽ യാത്ര ചെയ്യാം, യാത്രാ സൗകര്യമൊരുക്കി റെയിൽവേ

ജൂൺ 6 മുതൽ 12 വരെ ഡൽഹി, ഭോപ്പാൽ, ഗ്വാളിയാർ എന്നിവിടങ്ങളിലാണ് ദേശീയ സ്കൂൾ ഗെയിംസ് നടക്കുന്നത്

അടുത്ത മാസം നടക്കാനിരിക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക യാത്രാ സൗകര്യം ഒരുക്കി ഇന്ത്യൻ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ പ്രത്യേക ബോഗികളാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. ജൂൺ 6 മുതൽ 12 വരെ ഡൽഹി, ഭോപ്പാൽ, ഗ്വാളിയാർ എന്നിവിടങ്ങളിലാണ് ദേശീയ സ്കൂൾ ഗെയിംസ് നടക്കുന്നത്.

71 വിദ്യാർത്ഥികളടക്കം 84 പേരുള്ള ആദ്യ സംഘം കേരള എക്സ്പ്രസിലാണ് യാത്ര പുറപ്പെടുക. ഇവരെ യാത്രയാക്കാൻ മന്ത്രിയും ഉദ്യോഗസ്ഥരും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തും. ജൂൺ ഒന്നിനും രണ്ടിനും കേരള എക്സ്പ്രസിൽ 80 അംഗസംഘങ്ങൾ യാത്ര പുറപ്പെടും. അതേസമയം, ജൂൺ രണ്ടിന് വൈകുന്നേരം ഹിമസാഗർ എക്സ്പ്രസിൽ 190 പേരാണ് യാത്ര ചെയ്യുക. 13 മത്സരങ്ങൾ ഡൽഹിയിലും, ആറ് മത്സരങ്ങൾ ഭോപ്പാലിലും, മൂന്ന് മത്സരങ്ങൾ ഗ്വാളിയാറിലുമാണ് നടക്കുക.

Also Read: സ്വ​കാ​ര്യ ബ​സും ഓ​ട്ടോറി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ദേശീയ ഗെയിംസ് പുനരാരംഭിക്കുന്നത്. അത്‌ലറ്റിക്സ്, സ്വിമ്മിംഗ് ഉൾപ്പെടെ 21 ഇനങ്ങളിൽ സീനിയർ ആൺകുട്ടികളും പെൺകുട്ടികളും മത്സരത്തിന് ഇറങ്ങും. കേരളത്തെ പ്രതിനിധീകരിച്ച് 255 ആൺകുട്ടികളും, 244 പെൺകുട്ടികളുമടക്കം 499 മത്സരാർത്ഥികളും 88 ഒഫീഷ്യൽസും ഉൾപ്പെടെ 587 പേരാണ് ആകെ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button