കുറഞ്ഞ കാലയളവ് കൊണ്ട് ആഗോള വിപണി കീഴടക്കിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് പോകോ. ബഡ്ജറ്റ് റേഞ്ച് മുതൽ വാങ്ങാൻ സാധിക്കുന്ന ഒട്ടനവധി സ്മാർട്ട്ഫോണുകൾ പോകോ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ ദിവസങ്ങൾക്ക് മുൻപ് വിപണിയിൽ എത്തിച്ച പുതിയ സ്മാർട്ട്ഫോണാണ് പോകോ എഫ്5 പ്രോ. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.67 ഇഞ്ച് ഒഎൽഇഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ പ്രോസസറായ ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1- ലാണ് പ്രവർത്തനം. 64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ.
Also Read: സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളറിയാം
67 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിട്ടുള്ളത്. 4ജി കണക്ടിവിറ്റി ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന പോകോ എഫ്5 പ്രോ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണി വില 29,999 രൂപയാണ്.
Post Your Comments