KeralaLatest NewsNews

ഇ-പോസ് മെഷീൻ വീണ്ടും പണിമുടക്കി, റേഷൻ വിതരണം അനിശ്ചിതത്വത്തിൽ

റേഷൻ കാർഡ് ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമ്പോഴാണ് തടസങ്ങൾ നേരിട്ടത്

സംസ്ഥാനത്ത് ഇ-പോസ് മെഷീൻ വീണ്ടും തകരാറിലായി. തുടർച്ചയായ നാലാം ദിനമാണ് ഇ-പോസ് മെഷീൻ പണിമുടക്കുന്നത്. ഇതോടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റേഷൻ വിതരണം സ്തംഭിച്ചു. മെയ് മാസത്തെ റേഷൻ ലഭിക്കാൻ രണ്ട് ദിവസം മാത്രമാണ് ബാക്കി. ഈ സാഹചര്യത്തിലാണ് ഇ-പോസ് മെഷീൻ തകരാർ വീണ്ടും റിപ്പോർട്ട് ചെയ്തത്. നിലവിൽ, 71 ശതമാനം കാർഡ് ഉടമകൾ മാത്രമാണ് റേഷൻ വാങ്ങിയിട്ടുള്ളത്.

റേഷൻ കാർഡ് ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമ്പോഴാണ് തടസങ്ങൾ നേരിട്ടത്. ഇ-പോസ് സംവിധാനത്തിൽ വിവരങ്ങൾ എൻട്രി ചെയ്യുമ്പോൾ തുടർ പ്രവർത്തനങ്ങൾ നടക്കാതെ ആദ്യ സ്ക്രീനിലേക്ക് തന്നെ മടങ്ങുന്ന തരത്തിലായിരുന്നു തകരാർ. പ്രധാനമായും വൈകുന്നേരങ്ങളിലാണ് ഈ തകരാർ സംഭവിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പ്രത്യേക ഫോൺ നമ്പറുകൾ ഉണ്ടെങ്കിലും, അവയിൽ വിളിക്കുമ്പോൾ ഓഫീസ് സമയം കഴിഞ്ഞുവെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് റേഷൻ കട ഉടമകൾ വ്യക്തമാക്കി. നിലവിൽ, റേഷൻ വാങ്ങാൻ എത്തുന്നവർ നിരാശയോടെ മടങ്ങുന്ന സാഹചര്യമാണുള്ളത്.

Also Read: ഓ​ട്ട​ത്തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ൽ തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണു : ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button