Latest NewsCinemaMollywoodNewsEntertainment

‘സെറീനയോട് പ്രണയം അല്ലായിരുന്നു’: മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സാഗർ സൂര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും ഒരാള്‍ കൂടെ പുറത്തായിരിക്കുകയാണ്. സാഗര്‍ സൂര്യയാണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. താൻ പുറത്തായെന്ന് സാഗറിന് തന്നെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. നല്ല ഗെയിമറായി താൻ ഇപ്പോഴും കരുതുന്നത് എന്നെ തന്നെയാണ് എന്നും സാഗർ പറയുന്നു. പുറത്തിറങ്ങിയ സാഗർ ആകെ നിരാശനായിരുന്നു. എയർപോർട്ടിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ സാഗർ പൊട്ടിക്കരഞ്ഞിരുന്നു.

സെറീനയോട് തനിക്ക് പ്രണയമായിരുന്നില്ല ഉണ്ടായിരുന്നതെന്നും, ഇഷ്ടമാണെന്ന് നാദിറ പറഞ്ഞപ്പോൾ പിന്നീട് ഫോക്കസ് കിട്ടിയില്ലെന്നും സാഗർ തുറന്നുപറഞ്ഞു. താൻ ഇപ്പോഴും അകത്ത് തന്നെ നിൽക്കേണ്ടിയിരുന്ന ആളാണെന്നാണ് സാഗർ പറയുന്നത്. ബിഗ് ബോസ് സ്ക്രിപ്റ്റഡ് പരുപാടി ഒന്നും അല്ല എന്നാണ് സാഗർ പറയുന്നത്.

‘തുടക്കത്തില്‍ സൈലന്റ് ആയിരുന്നുവെങ്കിലും പോകെ പോകെ എനര്‍ജി കൂട്ടി കൂട്ടി വരികയായിരുന്നു. അതായിരുന്നു എന്റെ പ്രോസസ്. നിലവില്‍ നല്ല ഗെയിമറായി തോന്നിയത് വിഷ്ണുവിനെയാണ്. കുറെ നെഗറ്റീവ് ആണെങ്കിലും അഖില്‍ മാരാരും നല്ല ഗെയിമാർ തന്നെയാണ്. ഗെയിം എന്ന സെന്‍സില്‍ കളിക്കുന്നവര്‍ അവിടെ കുറവാണ്. സേഫ് ഗെയിം കളിക്കുന്നവര്‍ നിരവധി പേരുണ്ട് അവിടെ’, സാഗർ പറയുന്നു.

‘ഉഷാറായിട്ട് കളിക്ക്. അമ്മയുടെ സ്വപ്നങ്ങളൊക്കെ നടക്കട്ടെ. കാണാം.. ദുബൈയിൽ വരാം. ഉറപ്പായും വന്നിരിക്കും’, എന്നാണ് സെറീനയെ കെട്ടിപ്പിടിച്ച് കൊണ്ട് പോകുന്നതിന് മുൻപ് സാ​ഗർ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button