Latest NewsIndiaNews

ചരിത്രത്തിൽ ഇടം നേടാൻ ഇന്ത്യ, നാവിഗേഷൻ ഉപഗ്രഹം എൻവിഎസ്-01 ഇന്ന് വിക്ഷേപിക്കും

വിക്ഷേപണം കഴിഞ്ഞ് 18 മിനിറ്റ് 67 സെക്കൻഡുകൾ കൊണ്ട് എൻവിഎസ്-01 ഭ്രമണപഥത്തിലെത്തും

ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നുമാണ് ഉപഗ്രഹത്തെ വഹിച്ച് ജിഎസ്എൽവി എഫ് 12 കുതിച്ചുയരുക. ഇന്ന് രാവിലെ 10:42 ആണ് വിക്ഷേപണ സമയം. വിക്ഷേപണം കഴിഞ്ഞ് 18 മിനിറ്റ് 67 സെക്കൻഡുകൾ കൊണ്ട് എൻവിഎസ്-01 ഭ്രമണപഥത്തിലെത്തും.

2,232 കിലോഗ്രാമാണ് നാവിക് ഉപഗ്രഹത്തിന്റെ ഭാരം. ഇവയെ ആദ്യ ഘട്ടത്തിൽ താൽക്കാലിക സഞ്ചാര പാതയായ ജിയോ സിംക്രണൈസ്ഡ് ട്രാൻസ്ഫർ ഓർബിറ്റിലാണ് എത്തിക്കുക. അതിനുശേഷം കൃത്യമായ ഭ്രമണപഥത്തിലേക്ക് എത്തുന്നതാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ക്ലോക്കാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

Also Read: പ്ല​സ് ടു ​റി​സ​ൾ​ട്ട് വ​ന്ന​തി​നു ​പി​ന്നാ​ലെ പ​തി​നെ​ട്ടു​കാ​ര​നെ കാണാനില്ലെ​ന്ന് പ​രാ​തി

1999-ൽ നടന്ന കാർഗിൽ യുദ്ധ സമയത്ത് ജിപിഎസ് വിവരങ്ങൾ നൽകാൻ യുഎസ് വിസമ്മതിച്ചതോടെയാണ് നാവികിനെ കുറിച്ചുള്ള പരീക്ഷണങ്ങൾക്ക് ഐഎസ്ആർഒ തുടക്കമിട്ടത്. 2016-ൽ വിക്ഷേപിച്ച ഐആർഎൻഎസ്എസ്-1 ജി ഉപഗ്രഹത്തിന്റെ കാലാവധി ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. നാവിഗേഷൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ , നാവിഗേഷൻ സേവന ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.

shortlink

Post Your Comments


Back to top button