രാജ്യത്ത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിൽ വീണ്ടും വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് 26 വരെ 37,317 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇതോടെ, എഫ്പിഐ നിക്ഷേപം 9 മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. ഇത്തവണ എഫ്പിഐകൾ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ധനകാര്യ സേവന ഓഹരികളിലാണ്. അതേസമയം, വരും ആഴ്ചകളിൽ സമാനമായ രീതിയിൽ എഫ്പിഐ നിക്ഷേപം ഉയർന്നാൽ സമീപ ഭാവിയിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇത്തവണ നിരവധി ഘടകങ്ങൾ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരെ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ആകർഷിച്ചിട്ടുണ്ട്. ശക്തമായ സൂക്ഷ്മ സാമ്പത്തിക ഘടകങ്ങൾ, പലിശ കുറയ്ക്കുന്നതിനുള്ള സാധ്യത, പോസിറ്റീവ് വരുമാന വീക്ഷണം, ഓഹരികളുടെ മൂല്യം എന്നിവയാണ് നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിച്ച മുഖ്യഘടകങ്ങൾ. എഫ്പിഐകളുടെ സുസ്ഥിരമായ വാങ്ങലിലൂടെ മെയ് മാസത്തിൽ നിഫ്റ്റി 2.4 ശതമാനം ഉയർന്നിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഏപ്രിലിൽ ഇക്വിറ്റികളിൽ 11,630 കോടി രൂപയും, മാർച്ചിൽ 7,936 കോടി രൂപയുമാണ് എഫ്പിഐകൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയത്.
Also Read: ചീസ് കോഫി കുടിച്ചിട്ടുണ്ടോ? അറിയാം ഗുണങ്ങൾ
Post Your Comments