മലപ്പുറം: അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ മൂന്നുപേർ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണയിൽ നടന്ന സംഭവത്തിൽ പ്രതികളായ ഷബാന, ഷബീറലി, ജംഷാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹണിട്രാപ്പിൽ കുടുക്കി 2 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി അലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്കനാണ് പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതായും സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേർ കൂടി ഇനിയും പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
Post Your Comments