YouthLatest NewsNewsLife StyleHealth & Fitness

വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ

എന്ത് മുടങ്ങിയാലും രാവിലത്തെ ഭക്ഷണം മുടക്കരുതെന്നാണ് പറയപ്പെടുന്നത്. കാരണം ഒരു ദിവസത്തേക്കുള്ള ഊർജം നമുക്ക് ലഭിക്കുന്നത് പ്രഭാതഭക്ഷണത്തിലൂടെയാണ്. എന്നാൽ ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കാൻ പാടില്ല. അവ ഏതൊക്കെയാണെന്ന് നോക്കാം.

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഒരു ഭക്ഷണമാണ് വാഴപ്പഴം. ഇതിൽ മഗ്‌നീഷ്യവും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നത് മൂലം രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവില്‍ മാറ്റം വരും. തൈര്, വെണ്ണ, മോര് തുടങ്ങിയവയും വെറും വയറ്റിൽ കഴിക്കാൻ പാടില്ല. ഇവ അസിഡിറ്റിക്ക് കാരണമാകും.

രാവിലെ ഒരു കോഫിയിൽ ദിവസം തുടങ്ങുന്നവരാണ് നമ്മൾ മിക്കവരും. എന്നാല്‍, ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിക്കുന്നത് ഹൈഡ്രോളിക് ആസിഡിന്റെ തോത് ഉയര്‍ത്തുകയും ദഹനവ്യവസ്ഥയെ തകരാറിലാക്കി, ഛര്‍ദ്ദി ഉണ്ടാകാനും സാധ്യതയുണ്ട്. തക്കാളിയും വെറും വയറ്റിൽ കഴിക്കരുതെന്ന് പറയപ്പെടുന്നു. തക്കാളിയിലുള്ള ടാനിക് ആസിഡ് അസിഡിറ്റിക്ക് കാരണമാകുന്നതിനാലാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button