Latest NewsKeralaNews

18കാരിയായ ഫര്‍ഹാന സിദ്ദിഖുമായി ഫോണില്‍ സംസാരിച്ചിരുന്നത് സെക്‌സ്

5 ലക്ഷം രൂപ നല്‍കണമെങ്കില്‍ ഫര്‍ഹാനയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ഉപാധി സിദ്ദിഖ് മുന്നോട്ടുവെച്ചു

മലപ്പുറം : ഹണിട്രാപ്പില്‍പ്പെട്ട തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ(58) കൊലചെയ്തത് പ്രതി ഫര്‍ഹാന(18) ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപ നല്‍കാന്‍ തയ്യാറായതിനു പിന്നാലെയെന്ന് വിവരം.
പണം നല്‍കാന്‍ തയ്യാറായ സിദ്ദിഖ് മുന്നോട്ടുവച്ച ഉപാധി പ്രതികളെ പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.

Read Also: സമ്പദ് വ്യവസ്ഥയ്ക്ക് പുത്തൻ ഉണർവ് സമ്മാനിച്ച് ലിസ്റ്റഡ് കമ്പനികൾ, കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയത് കോടികളുടെ ലാഭവിഹിതം

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:

‘ഫോണിലൂടെയാണു സിദ്ദിഖുമായി ഫര്‍ഹാന ബന്ധം സ്ഥാപിച്ചത്. ലൈംഗികകാര്യങ്ങളടക്കം അവര്‍ സംസാരിച്ചിരുന്നു. ഇതു കാമുകന്‍കൂടിയായ ഷിബിലി(22)യുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഈ അടുപ്പം ഹണിട്രാപ്പാക്കി മാറ്റാനായിരുന്നു നീക്കം. ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടത്. അതു നടന്നില്ലെങ്കില്‍ ആക്രമിക്കാനാണ് ആയുധങ്ങള്‍ കരുതിയിരുന്നത്’.

‘പണം നല്‍കണമെങ്കില്‍ ലൈംഗിക ബന്ധത്തിനു തയാറാകണമെന്നു സിദ്ദിഖ് ആവശ്യപ്പെട്ടതാണു തര്‍ക്കത്തില്‍ കലാശിച്ചതെന്നു പ്രതികള്‍ പോലീസിനു മൊഴി നല്‍കി. ഫര്‍ഹാനയും, ഷിബിലിയും ആശിഖും സ്ഥിരമായ എം.ഡി.എം.എ. ഉപയോഗിക്കുന്നവരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്ലഹരി ഉപയോഗവും ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമായി. കൊലചെയ്ത ശേഷം വസ്ത്രങ്ങളും ആയുധങ്ങളും പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍ രാത്രി കൊണ്ടുപോയി ഉപേക്ഷിച്ചു. അന്നു പുലര്‍ച്ചെവരെ കാറിലിരുന്നു പ്രതികള്‍ എം.ഡി.എം.എ ഉപയോഗിച്ചു. സിദ്ദിഖിന്റെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്ത പണം ഉപയോഗിച്ചാണു മയക്കുമരുന്നു വാങ്ങിയതെന്നും പോലീസ് പറഞ്ഞു.

ഫര്‍ഹാനക്കു 18 വയസ് പൂര്‍ത്തിയായത് കൊലപാതകത്തിന് എട്ടു ദിവസം മുമ്പ് മാത്രമാണ്. എട്ടു ദിവസം മുമ്പാണു കൊലപാതകം നടന്നിരുന്നെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ ആക്ട് പ്രകാരം ഫര്‍ഹാനക്ക് കേസില്‍ ഇളവ് ലഭിക്കുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button