ടെന്‍ഷനും സ്ട്രെസും ഇന്ന് മിക്കവരും നേരിടുന്നൊരു പ്രതിസന്ധിയാണ്. അനാവശ്യമായി ടെൻഷനാകുന്നതും മറ്റും നമ്മുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാറുണ്ട്. ടെൻഷനും സ്‌ട്രെസും ഒഴിവാക്കാനായുള്ള ചില വഴികൾ നോക്കാം.
ടെൻഷനും സ്‌ട്രെസും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ശ്വാസ ക്രമീകരണം. ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നത് മനസ്സിന് ആശ്വാസം നൽകും. ടെൻഷനുള്ള സമയങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് പത്തോ ഇരുപതോ തവണ ദീര്‍ഘമായി ശ്വസിച്ച് മെല്ലെ ശ്വാസം പുറത്തേക്ക് വിടുക.
Read Also : ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം: പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ
ശാന്തമായ അന്തരീക്ഷത്തിൽ കണ്ണുകള്‍ അടച്ച് ഒരേ പോയിന്‍റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ധ്യാനിക്കുന്നത് ഏറെ നല്ലതാണ്. ശ്രദ്ധ കൂട്ടാനും മനസ്സും ശരീരവും പോസിറ്റീവ് എനര്‍ജി ആയിരിക്കാനും ധ്യാനം ഗുണം ചെയ്യും.
ടെൻഷൻ ഒഴിവാക്കാന്‍ മസിലുകള്‍ റിലാക്സ് ചെയ്യുന്നത് നല്ലതാണ്. പേശികളെ അയയ്ക്കുന്നത് ശരീരത്തിന് കൂടുതല്‍ അനായാസത നല്‍കും. ശവാസനം ചെയ്യുന്നത് ഏറെ ഫലപ്രദമാണ്. പേശികള്‍ അയച്ച് മനസ്സിനെ ശാന്തമാക്കി നിരപ്പായ പ്രതലത്തില്‍ കിടന്ന് ശ്വാസം ക്രമീകരിക്കുന്നത് മസിലുകൾ റിലാക്സ് ചെയ്യാൻ സഹായിക്കുന്നു.
Post Your Comments