Latest NewsNewsBusiness

ചോക്ലേറ്റ് വ്യവസായത്തിലേക്ക് ചുവടുറപ്പിക്കാൻ റിലയൻസ്! ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കി

ലോട്ടസ് ചോക്ലേറ്റിന്റെ 51 ശതമാനം ഓഹരികൾ 74 കോടി രൂപയ്ക്കാണ് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് വാങ്ങിയിരിക്കുന്നത്

ചോക്ലേറ്റ് വ്യവസായത്തിലേക്ക് ചുവടുകൾ ശക്തമാക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെ എഫ്എംജിസി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ചോക്ലേറ്റ് കമ്പനിയായ ലോട്ടസിന്റെ ഭൂരിപക്ഷ ഉടമസ്ഥാവകാശം സ്വന്തമാക്കിയതോടെയാണ് ചോക്ലേറ്റ് വിപണിയിൽ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ലോട്ടസ് ചോക്ലേറ്റിന്റെ 51 ശതമാനം ഓഹരികൾ 74 കോടി രൂപയ്ക്കാണ് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് വാങ്ങിയിരിക്കുന്നത്.

ഓപ്പൺ ഓഫറിലൂടെ ലോട്ടസ് ചോക്ലേറ്റിന്റെ 26 ശതമാന അധിക ഓഹരി സ്വന്തമാക്കാനാണ് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സും, റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സും ലക്ഷ്യമിട്ടത്. ചോക്ലേറ്റുകൾ, കൊക്കോ ഉൽപ്പന്നങ്ങൾ, കൊക്കോ ഡെറിവേറ്റിവുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനിയാണ് ലോട്ടസ് ചോക്ലേറ്റ്. റിലയൻസിന്റെ ഏറ്റെടുക്കൽ വാർത്ത പുറത്തുവന്നതോടെ ലോട്ടസ് ചോക്ലേറ്റിന്റെ ഓഹരി വില കുത്തനെ ഉയർന്നിട്ടുണ്ട്. രാജ്യത്തുടനീളം ലോട്ടസ് ചോക്ലേറ്റിന് നിരവധി ആരാധകരാണ് ഉള്ളത്.

Also Read: കൊന്നുതള്ളാൻ കൂട്ടുനിന്ന് ഫർഹാന; ഒന്നും അറിയാതെ സിദ്ദിഖ് ചെന്നുകയറിയത് ഫർഹാനയുടെ കെണിയിൽ

shortlink

Post Your Comments


Back to top button