വ്യാപാര സ്ഥാപനങ്ങളിൽ ബിൽ അടിക്കുമ്പോൾ ഉപഭോക്താവിന്റെ മൊബൈൽ നമ്പർ ആവശ്യപ്പെടുന്നത് പതിവാണ്. കൃത്യമായ കാരണം അറിയാതെയാണ് ഭൂരിഭാഗം ആളുകളും മൊബൈൽ നമ്പർ നൽകാറുള്ളത്. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, വ്യാപാര സ്ഥാപനങ്ങൾ സേവനങ്ങൾ നൽകുന്നതിന് ഉപഭോക്താക്കളുടെ വ്യക്തിഗത കോൺടാക്ട് വിവരങ്ങൾ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ചില്ലറ വ്യാപാരികൾക്ക് നൽകിയിട്ടുണ്ട്.
മൊബൈൽ നമ്പർ വ്യക്തിഗത വിവരമായതിനാൽ, അവ ഷോപ്പുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും ചോദിക്കേണ്ട ആവശ്യമില്ലെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഇപ്പോഴും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ നിർബന്ധമായും ആവശ്യപ്പെടുന്നുണ്ട്. ഫോൺ നമ്പർ നൽകിയാൽ മാത്രം നൽകുന്ന വ്യാപാര സ്ഥാപനങ്ങളും ഉണ്ടെന്നതാണ് ശ്രദ്ധേയം. ഇതിനെതിരെ വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.
Also Read: നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം
Post Your Comments