Latest NewsKeralaNews

വില്ലേജ് ഓഫീസുകളില്‍ നടക്കുന്നത് അഴിമതി, സംസ്ഥാന വ്യാപകമായി പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ പരിശോധന തുടരുന്നു. റവന്യൂ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വില്ലേജ് ഓഫീസുകളില്‍ കൈക്കൂലി കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധനകള്‍ തുടങ്ങിയത്.കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസ് അസിസ്റ്റന്റ് ബി സുരേഷ്‌കുമാര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് പരിശോധനകള്‍ കടുപ്പിക്കുകയായിരുന്നു.

Read Also: മനുഷ്യകുലത്തിന് ഭീഷണിയായി ഇനി ഡിസീസ് എക്സും: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

സേവനാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും നല്‍കാതിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിശോധനയില്‍ കണ്ടെത്തുന്ന ഇത്തരം ഫയലുകളില്‍ പ്രത്യേക അന്വേഷണം നടത്തും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസം റവന്യൂ സെക്രട്ടറിയേറ്റ് മുന്‍പാകെ സമര്‍പ്പിക്കും.

വില്ലേജ് ഓഫീസുകളിലെ കൈക്കൂലിയുടെ പശ്ചാത്തലത്തില്‍ വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധനകള്‍ ശക്തമാക്കിയത്. ഡെപ്യൂട്ടി കളക്ടര്‍മാരുടെയും സീനിയര്‍ സൂപ്രണ്ടുമാരുടെയും നേതൃത്വത്തില്‍ വിവിധ സംഘങ്ങളായാണ് പരിശോധന നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button