KeralaLatest NewsNews

ഫർഹാന പഠിക്കാൻ മിടുക്കി, മോഷണക്കുറ്റത്തിന് സ്കൂളിൽ നിന്ന് പുറത്ത്, വഴിതെറ്റിച്ചത് അവൻ; ഷിബിലിയെ കുറ്റപ്പെടുത്തി ഉമ്മ

മലപ്പുറം: തിരൂരിനെ ഞെട്ടിച്ച ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഷിബിലിയെ കുറ്റപ്പെടുത്തി കൂട്ടുപ്രതി ഫർഹാനയുടെ കുടുംബം. ഷിബിലിയുടെ കൂട്ടുകെട്ടാണ് ഫർഹാനയെ വഴിതെറ്റിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. പഠിക്കാൻ നല്ല മിടുക്കി ആയിരുന്ന ഫർഹാന, ഷിബിലിയുടെ കൂട്ടിൽ ചെന്ന് ചാടിയതോടെ വഴിതെറ്റുകയായിരുന്നു എന്നാണ് ഫർഹാനയുടെ ഉമ്മ പറയുന്നത്. തന്റെ മകൾ കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഉമ്മ ഫാത്തിമ പ്രതികരിച്ചു.

പഠനത്തിൽ മിടുക്കിയായിരുന്നു ഫർഹാന ഒരിക്കൽ മോഷണം നടത്തിയതോടെ സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ഈ സംഭവം. ഫർഹാനയെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഷിബിലിയുടെ ആവശ്യങ്ങൾക്കാണ് ഫർഹാന മോഷണം നടത്തിയിരുന്നതെന്നും അവർ പറഞ്ഞു. ഫർഹാന പൂർണമായി ഷിബിലിയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും ഉമ്മ പറയുന്നു. പഠനത്തിൽ മിടുക്കിയായിരുന്നു ഫർഹാനയെന്ന് നാട്ടുകാരും പറഞ്ഞു. നേരത്തെ ഷിബിലിയുടെയും ഫർഹാനയുടെയും വിവാഹം നടത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഷിബിലിയുടെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാൽ വിവാഹം നടന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ മുഖ്യപ്രതികളായ ഷിബിലിയെയും ഫർഹാനയെയും മലപ്പുറത്തെത്തിച്ചു. രാവിലെ മുതൽ ഇവരെ ചോദ്യം ചെയ്യും. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ വ്യാപാരിയായിരുന്നു കൊല്ലപ്പെട്ട സിദ്ധിഖ്, തിരൂർ സ്വദേശിയുമായിരുന്നു. സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി അഞ്ചാം ദിവസമാണ് മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ചതായി കണ്ടെത്തിയത്. അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിനടുത്ത് രണ്ട് പെട്ടികളിലായാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button