ഓപ്പൺ എഐ അടുത്തിടെ പുറത്തിറക്കിയ ചാറ്റ്ജിപിടി ഐഒഎസ് ആപ്പ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. ആദ്യ ഘട്ടത്തിൽ യുഎസിലെ ഉപഭോക്താക്കൾക്ക് മാത്രമായിരുന്നു ചാറ്റ്ജിപിടി ഐഒഎസ് ആപ്പ് ലഭിച്ചിരുന്നത്. നിലവിൽ, യുഎസ് അടക്കം 11 രാജ്യങ്ങളിൽ ആപ്പ് ലഭ്യമാണ്. അധികം വൈകാതെ തന്നെ ചാറ്റ്ജിപിടി ഐഒഎസ് ആപ്പ് ഇന്ത്യയിലും എത്തിയേക്കുമെന്നാണ് സൂചന.
അൽബേനിയ, ക്രൊയേഷ്യ, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, ജമൈക്ക, കൊറിയ, ന്യൂസിലൻഡ്, നിക്കരാഗ്വ, യുകെ എന്നിവിടങ്ങളിലാണ് ചാറ്റ്ജിപിടി ഐഒഎസ് ആപ്പ് പുതുതായി അവതരിപ്പിച്ചത്. ഐഒഎസ് ആപ്പിൽ ചാറ്റ് ഹിസ്റ്ററി ഡിസേബിൾ ചെയ്യാനുള്ള സൗകര്യമുണ്ട്. ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഷെയേർഡ് ലിങ്ക്സ് എന്ന പേരിൽ പുതിയ ഫീച്ചറും പുറത്തിറക്കിയിട്ടുണ്ട്.
Also Read: മെയ് 30 വരെ സർവീസുകൾ നടത്തില്ല! വിമാനങ്ങൾ റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്
ചാറ്റ്ജിപിടി ചാറ്റുകൾ മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് ഷെയേർഡ് ലിങ്ക്സ്. ചാറ്റ്ജിപിടിയുടെ സൗജന്യ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭിക്കുന്നതാണ്. പെയ്ഡ് യൂസർമാർക്ക് ബ്രൗസിംഗ് ഫീച്ചറും കമ്പനി ഉടൻ വികസിപ്പിക്കുന്നതാണ്. ഇവ ബീറ്റ ഫീച്ചറായി ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ബിംഗുമായി സഹകരിച്ചാണ് ഈ ഫീച്ചർ ലഭ്യമാക്കുക.
Post Your Comments